ഇന്ത്യയില്‍ നടക്കുന്ന കൗമാര ലോകക്കപ്പില്‍ നേരത്തെ മുത്തമിട്ടവര്‍ ആരൊക്കെയെന്നറിയാമോ; ഇതാ മുന്‍ വിജയികള്‍,വീഡിയോ
ദില്ലി: അണ്ടര്‍17 ലോകകപ്പ് എന്ത് കൊണ്ടാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത് എന്ന് ചോദിച്ചാല്‍ ഒട്ടനവധി ഇതിഹാസ താരങ്ങള്‍ തങ്ങളുടെ വരവറിയിക്കുന്നത് അണ്ടര്‍ 17 ലോകകപ്പിലൂടെയാണ് എന്നാകും ഉത്തരം. അത് ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ കൗമാര ലോകകപ്പും.
ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോയും, നെയ്മറും, സ്‌പെയിനിന്റെ സാവിയും, ഇറ്റലിയുടെ ബുഫേണുമെല്ലാം കൗമാരലോകകപ്പിലൂടെ കളിച്ചു വന്ന് കളം പിടിച്ചവരായിരുന്നു. അതുകൊണ്ടു തന്നെ അണ്ടര്‍17 ലോകകപ്പ് നടക്കുമ്പോള്‍ മിക്ക ലോകോത്തര ക്ലബുകളുകളുടെ പ്രതിനിധികളും ടൂര്‍ണമെന്റ് വീക്ഷിക്കാനെത്തും. മികച്ചവരെ റാഞ്ചിക്കൊണ്ടു പോവുകയും ചെയ്യും .
ഇഅണ്ടര്‍17 ലോകകപ്പ് ഇന്ത്യയിലെത്തിയപ്പോഴാണ് പലരും ഇങ്ങനെയൊരു ടൂര്ണമെന്റിനെക്കുറിച്ച് അറിയുന്നത്. പക്ഷെ നാളുകള്‍ക്കു മുന്‍പേ നടന്ന അണ്ടര്‍17 ലോകക്കപ്പിലെ മുന്‍ ജേതാക്കളെ അറിയാമോ
1985ല്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പിലും 2015ലെ അവസാന ലോകകപ്പിലും നൈജീരിയയായിരുന്നു വിജയി. അഞ്ച് തവണ കപ്പുയര്‍ത്തിയ നൈജീരിയയാണ് കൂടുതല്‍ ലോകകപ്പ് നേടിയത്. മൂന്ന് ലോകകപ്പുകളുമായി ബ്രസീലാണ് തൊട്ടുപിന്നില്‍. ഘാനയും മെക്‌സിക്കോയും രണ്ട് തവണ ചാമ്പ്യന്‍മാരായി.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പില്‍ സ്വിററ്‌സര്‍ലന്റ്, ഫ്രാന്‍സ്, സോവിയറ്റ് യുണിയന്‍, സൗദി അറേബ്യ എന്നിവര്‍ ഓരോ തവണ വിജയിയായി. എന്നാല്‍ സീനിയര്‍ തലത്തിലെ പല കരുത്തര്‍ക്കും കൗമാര ലോകകപ്പില്‍ കാലിടറിയെന്നാണ് ചരിത്രം. 1993ലെ ജപ്പാന്‍ ലോകകപ്പ് മുതലുള്ള വിജയികളെ പരിചയപ്പെടുത്തുന്ന ഫിഫയുടെ വീഡിയോ കാണാം.