മലര്‍ മിസ്സും ഒരു പ്രമുഖ തമിഴ് നടനും തമ്മില്‍ കടുത്ത പ്രണയം എന്ന് ഗോസിപ്പുകള്‍ ; നടന്‍ വിവാഹിതന്‍ ആണെന്നും പാപ്പരാസികള്‍

ചെന്നൈ : പ്രേമം എന്ന സിനിമയിലൂടെ മലര്‍ മിസ്സ്‌ ആയി വന്ന് മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവിയും അവസാനം ഗോസിപ്പുകളില്‍ കുടുങ്ങി. മലയാളത്തിലും തെലുങ്കിലുമായി ചിത്രങ്ങള്‍ ചെയ്ത താരത്തിനു പക്ഷെ തമിഴില്‍ നിന്നാണ് ഗോസിപ്പുകള്‍ ലഭിച്ചിരിക്കുന്നത്. ഒരു പ്രമുഖ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തിലാണെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. ചിത്രമാല എന്ന തമിഴ് ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് സായിയുടെ പ്രണയവാര്‍ത്ത‍ പുറത്തുകൊണ്ട് വന്നത്. വിവാഹിതനായ നടനുമായിട്ടാണത്രെ സായി പല്ലവിയ്ക്ക് ബന്ധം. എന്നാല്‍ ആ നടന്‍ ആരണെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. തമിഴ് സിനിമയിലേക്ക് സായി പല്ലവി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്‍പേയാണ് ഇങ്ങനെയൊരു വാര്‍ത്ത.

പല തമിഴ് സിനിമകളിലും സായി പല്ലവിയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ മാരി 2 വില്‍ ധനുഷിന്റെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും മലയാളിയായ കീര്‍ത്തി സുരേഷ് ആണ് അതില്‍ നായികയായി എത്തുന്നത്. അതേ സമയം കേട്ടത് സത്യമാണോ എന്നറിയാത്ത അവസ്ഥയിലാണ് സായി പല്ലവിയുടെ ആരാധകര്‍. ഇതുവരെ വാര്‍ത്തയോട് നടിയോ നടിയോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ തെലുങ്കില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങുകയാണ് സായി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഷൂട്ടിംഗ് സെറ്റില്‍ നായകനുമായി സായി വഴക്കുണ്ടാക്കിയത്‌ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.