പഴയകാല നടനുമായി ലിവിങ് ടുഗദര്‍: പ്രതികരണവുമായി തമിഴ് താരം നമിത രംഗത്ത്

തമിഴ് നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും ഉടന്‍തന്നെ ഇവര്‍ വിവാഹിതരാകുമെന്നും തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ശരത് ബാബുവും നമിതയും തമ്മില്‍ പ്രണയമാണെന്നും, ഇരുവരും ഇപ്പോള്‍ ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു വാര്‍ത്തയോടുള്ള നമിതയുടെ പ്രതികരണം.