തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം; മുന്ന് പേരുടെ നില ഗുരുതരം
തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം. മുന്ന് പേരുടെ നില ഗുരുതമാണ് നാഗപട്ടണത്തിലെ പോരയാറിലുള്ള ബസ്സ്റ്റാന്‍ഡ് കെട്ടിടമാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ തകര്‍ന്നുവീണത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങുക ആയിരുന്ന ട്രാന്‍സ്പോര്‍ട് ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.
പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വിലയിരുത്തുന്നു.