തൈക്കുടം ബ്രിഡ്ജ്’ ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു

അതുല്‍ രാജ്

മ്യൂണിക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണം കൊണ്ടും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന ‘തൈക്കുടം ബ്രിഡ്ജ്’ മ്യൂണിക്കില്‍ നവംബര്‍ 5 ഞായറാഴ്ച്ച ഓട്ടോബ്രുണ്‍ വോള്‍ഫ് ഫെരാരി ഹൌസ് ഇല്‍ (Wolf-Ferrari-Haus,Rathausstraße 2, 85521 Ottobrunn) ലൈവ് മ്യൂസിക്കല്‍ ഷോ അവതരിപ്പിക്കുന്നു.

പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയും- ഇതു രണ്ടും ചേര്‍ന്നതാണ് ‘തൈക്കുടം ബ്രിഡ്ജ്’ ന്റെ പാട്ടുകള്‍. ഒരുഭാഗത്ത് നാട്ടിന്‍പുറത്തിന്റെ നന്‍മകളാല്‍ സമൃദ്ധമായ പഴമ. മറുഭാഗത്ത്യാന്ത്രിക നാഗരിക ജീവിതരീതികളില്‍ മുങ്ങിപ്പോകുന്ന മലയാളിയുടെ സത്വബോധം.ഈ രണ്ടു ധ്രുവങ്ങളെയും കൂട്ടിയിണക്കുന്ന നൊസ്റ്റാള്‍ജിയയുടെ പാലമാണ് തൈക്കുടം ബ്രിഡ്ജ്.

മധ്യകാലഘട്ടത്തിലെ പൈതൃകപ്പെരുമയും ആധുനിക ജര്‍മ്മന്‍ വ്യവസായവല്‍ക്കരണത്തിന്റെ ഗതിവേഗവും ഇണങ്ങിച്ചേരുന്ന മ്യൂണിക് നഗരത്തില്‍ തൈക്കുടം ബ്രിഡ്ജ് പെയ്തിറങ്ങുമ്പോള്‍ മറുനാടന്‍മലയാളിയുടെ ഗൃഹാതുര മോഹങ്ങള്‍ക്ക് പുത്തന്‍ നിറങ്ങള്‍ പകരും എന്നുറപ്പാണ്.

പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക് ബന്ധപ്പെടുക: info@thaikkudaminmunich.com
https://www.facebook.com/ThaikkudamMunich/