വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് വിയന്നയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉജ്ജ്വല വരവേല്‍പ്പ്

വിയന്ന: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് വിയന്നയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഊഴ്മളമായ സ്വീകരണം. വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫാ. എം.ഓ ജോണിനെ പള്ളി കമ്മിറ്റി പ്രതിനിധികളും, വികാരി ഫാ. വില്‍സണ്‍ എബ്രഹാവും ചേര്‍ന്ന് സ്വീകരിച്ചു.

യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന ഫാ. ജോണ്‍ ഒരാഴ്ച കാലം വിയന്നയില്‍ ഉണ്ടായിരിക്കും. ഒക്ടോബര്‍ 22ന് വിയന്നയിലെ ആം താബോര്‍ ദേവാലയത്തില്‍ നടക്കുന്ന വി.കുര്‍ബാനയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനാകും.

വിയന്നയിലെ സഭാ അംഗങ്ങളുടെ പ്രത്യക ക്ഷണം സ്വീകരിച്ചു എത്തിച്ചേര്‍ന്ന ഫാ. എം.ഓ. ജോണ്‍ ഓസ്ട്രിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപകനാണ്. വിയന്ന യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ അദ്ദേഹം നടത്തിയ നിതാന്ത പരിശ്രമ ഫലമാണ് ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ക്കു സ്വന്തമായി വിയന്നയില്‍ ഒരു ഇടവക ഉണ്ടായതും ഇന്നത്തെ രീതിയില്‍ സഭയക്കു വളരാനായതും. 1982-ലാണ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വിയന്നയില്‍ സ്ഥാപിതമായത്.