ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികളെ നാവികസേന പിടികൂടി

ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ ഏഴു മല്‍സ്യ തൊഴിലാളികളാണ് ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. സമുദ്രാതിര്‍ത്തി ലംഗിച്ചു എന്നാരോപിച്ചാണ് തൊഴിലാളികളെ സേന പിടികൂടിയത്. ഇവരുടെ ബോട്ടുകളും സേന പിടികൂടി. അറസ്റ്റ് ചെയ്ത തൊഴിലാളികളെ സേന തലൈമന്നാര്‍ പൊലീസിന് കൈമാറി.