മലയാള സിനിമ പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം; പൂമരം ഡിസംബറില്‍ തീയറ്ററുകളില്‍ എത്തും
മലയാള സിനിമാലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൂമരം. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാ0 നായകനായെത്തുന്ന ആദ്യ ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തുവന്നത് പ്രേക്ഷകര്‍ വന്‍ വിജയമാക്കി തീര്‍ത്തു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇപ്പോളും നീളുകയാണ്.
ക്രിസ്മസ് റിലീസിന് ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഡോ പോള്‍ വര്‍ഗീസും, എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചരിക്കുന്നത്.
കാളിദാസ് ജയറാം നായകനായി എത്തുന്ന പൂമരത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീളുക ആയിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ പലവര്‍ത്തകളും വന്നിരുന്നു. ചിത്രം വേണ്ടന്നുവച്ചു എന്നുവരെ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.