ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച
ഡബ്ലിന്‍: ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
ഒക്ടോബര്‍ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. മാത്യു പെരുമ്പില്‍ (സെക്രട്ടറി, ഹെല്‍ത്ത് കമ്മീഷന്, സി.ബി.സി. ഐ), ഫാ. ബോബിറ്റ് പൈബിള്ളിക്കുന്നേല് എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും. കൂടാതെ വേദപഠന ക്ലാസില്‍ ഉന്നത വിജയം നേടിയവര്‍ക്കും,കൂട്ടായ്മയില്‍ ജൂനിയര്‍ സെര്‍ട്ട്,സീനിയര്‍ സെര്‍ട്ട് പൂര്ത്തിയവര്ക്കും സമ്മാനങ്ങള്‍ നല്‍കും.
ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവന്‍,പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, കമ്മറ്റി അംഗങ്ങള്‍, വിശ്വാസ പരിശീലന അദ്ധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.