പാക്കിസ്ഥാന് എതിരെ പാക് അധീന കശ്മീരില്‍ വ്യാപക പ്രതിഷേധം

ശ്രീനഗര്‍ : പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന് എതിരെ വ്യാപക പ്രതിഷേധം. 1947 ഒക്ടോബര്‍ 22നാണ് പാകിസ്താന്‍ സൈന്യം അവിഭക്ത ജമ്മു കശ്മീരില്‍ കടന്നുകയറുകയും പ്രദേശങ്ങള്‍ പിടിച്ചടക്കുകയും ചെയ്തത്. അതിന്‍റെ ഓര്‍മ്മയ്ക്കയാണ് പാക് അധീന കശ്മീരിലും ഗില്‍ഗിത് ബാല്‍ടിസ്താനിലും പാകിസ്താനെതിരെ പ്രതിഷേധ പ്രകടനം നടന്നത്. പാക് വിരുദ്ധ മുദ്രാവാക്യങ്ങളും പ്രദേശത്തുനിന്ന് പാക് സൈന്യം ഉടന്‍ പിന്‍വാങ്ങണമെന്ന ആവശ്യവുമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. കൂടാതെ ആസാദി മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. മുസാഫറബാദ്, റാവല്‍കോട്. കോട്‌ലി, ഗില്‍ഗിത്, ഹാജിറ എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.