ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ഞരമ്പുരോഗി അറസ്റ്റില്‍
ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഇടവഴിയിലൂടെ പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയെ കടന്നു പിടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് കണ്ട നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണ ആരംഭിക്കുകയായിരുന്നു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് അതേസമയം ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ബാഗുമായി ഇടവഴിയിലൂടെ നടന്ന് പോകുന്ന പെണ്‍കുട്ടിയുടെ മുന്നിലൂടെയാണ് ഇയാള്‍ നടക്കുന്നത്. കുറച്ച് ദൂരമെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്ത് നിന്നതോടെ പെണ്‍കുട്ടിയെ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. ആരും കണ്ടില്ല എന്ന വിശ്വാസത്തില്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ട യുവാവിനെ സി സി ടി വി കുടുക്കുകയായിരുന്നു.