ഗ്രാമത്തിന്‍റെ പേര് നശിപ്പിച്ചു എന്ന് പരാതി ; പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനെ നാട്ടുകാര്‍ ഗ്രാമത്തില്‍ നിന്നും അടിച്ചോടിച്ചു
സര്‍ക്കാര്‍ റേഷന്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്‍ വീട്ടിലെ ദാരിദ്ര്യം കാരണം പട്ടിണി കിടന്നു മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനെ നാട്ടുകാര്‍ ഗ്രാമത്തില്‍ നിന്നും അടിച്ചോടിച്ചു. റോഷൻ കാർഡ് അധാറുമായി ബന്ധിപ്പിക്കാത്തതു മൂലം ആഹാരം ലഭിക്കാതെയാണ് പെൺകുട്ടി മരിച്ചത്. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു ഇവർക്ക് നേരെയുള്ള ആക്രണമെന്ന് പോലീസ് പറയുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ ഇവരെ പോലീസ് സംരക്ഷണയിൽ ഗ്രാമത്തിൽ തിരിച്ചെത്തിച്ചു. എന്നാല്‍ കൊയ്ലി ദേവിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ റേഷന്‍ വിതരണക്കാരുടെ ആളുകളും നാട്ടിലെ ചിലരുമാണെന്നും പോലീസിന്റെ നിഗമനം.
എന്നാല്‍ സന്തോഷി മരിച്ചത് മലേറിയ ബാധിച്ചാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ഇതിന്റെ പേരില്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകള്‍ അസുഖം ബാധിച്ചല്ല മരിച്ചതെന്നും അവസാനമായി തന്നോട് ആഹാരമാണ് ആവശ്യപ്പെട്ടതെന്നും കൊയ്‌ലി ദേവി പറയുന്നു. കൊയ്‌ലി ദേവിയുടെ മകള്‍ സന്തോഷി കുമാരി കഴിഞ്ഞ സെപ്റ്റംബറിലാണ് പട്ടിണിമൂലം മരണമടഞ്ഞത്.എന്നാല്‍ ഈ വിവരം പുറത്തുവന്നത് കുറച്ചുകഴിഞ്ഞാണ്. മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ പ്രദേശത്തെ റേഷന്‍ വിതരണക്കാരന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊയ്‌ലി ദേവിക്ക് നേരെ കൈയേറ്റശ്രമം ഉണ്ടായത്.