തമിഴ് തെലുങ്ക് സിനിമകളെ കളിയാക്കി പാക്കിസ്ഥാനില്‍ നിന്നും ഒരു വീഡിയോ

തെന്നിന്ത്യയിലെ അമാനുക്ഷിക നായകസങ്കല്‍പ്പങ്ങളെ കളിയാക്കിക്കൊണ്ട് പാക്കിസ്ഥാനില്‍ നിന്നും ഒരു വീഡിയോ. പാക്കിസ്ഥാനി എന്റര്‍ടെയിനേര്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഇത്തരത്തില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന നായകന്മാര്‍ സൂപ്പര്‍ മാന്‍ , സ്പൈഡര്‍ മാന്‍മാരെ പോലും തോല്‍പ്പിക്കുന്ന തരത്തിലാണ് ചില സിനിമകളില്‍ സംഘട്ടനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനെയാണ് യുവാക്കള്‍ കളിയാക്കിയിരിക്കുന്നത്. സംഗതി കളിയാക്കല്‍ ആണ് എങ്കിലും നമ്മുടെ സൌത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് അങ്ങ് പാക്കിസ്ഥാനിലും പ്രേക്ഷകര്‍ ഉണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.