ഡോമിനോര്‍ ഉടമ പറയുന്നു ‘ബുള്ളറ്റിനെ തോല്‍പ്പിക്കാനാവില്ല മക്കളെ’; ബുള്ളറ്റ്-ഡോമിനോര്‍ മത്സര വീഡിയോ വൈറലാകുന്നു
റോയല്‍ എന്‍ഫീല്‍ഡിന്റെ എതിരാളി എന്ന പേരിലാണ് ബജാജ് ഡോമിനറിനെ പുറത്തിറക്കിയത്. ഡോമിനോറിനെ അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യ പരസ്യത്തില്‍ത്തന്നെ റോയല്‍ എന്‍ഫീല്‍ഡിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു. വേഗവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡിനെക്കാള്‍ മികച്ചതാണെന്ന് ബജാജ് പരസ്യ പ്രഖ്യാപനവും നടത്തി. എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച ബജാജിന് സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളും, ട്രോളുകളും എട്ടു വാങ്ങേടി വന്നു എന്നത് വേറെ കാര്യം.
ഇപ്പോഴിതാ റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്ന 750 സി.സി ബൈക്കിനോട് മത്സരിക്കുന്ന ഡോമിനറിന്റെ വിഡിയോയ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
ചെന്നൈയിലെ ഹൈവേയിലാണ് റോയല്‍ എന്‍ഫീല്‍ഡുമായി ഡോമിനര്‍ മത്സരിച്ചത്. 373 സിസി കപ്പാസിറ്റി എന്‍ജിനുള്ള ബൈക്ക് 750 സിസി എന്‍ജിന്‍ ബൈക്കിനോട് മത്സരിക്കുന്നത് മണ്ടത്തരമാണെങ്കിലും അതിന് ശ്രമിക്കുകയാണെന്നും ആരും ഇത് അനുകരിക്കരുതെന്നും വിഡിയോയില്‍ പറയുന്നുണ്ട്.