കാടിറങ്ങിവന്ന ഭീമന്‍ പക്ഷിയെക്കണ്ട് നഗരം വിറച്ചു; വൈറലാകുന്ന വീഡിയോ

ഗുവാഹട്ടിയിലാണ് സംഭവം നടന്നത് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹാര്‍ഗിയ പക്ഷിയാണ് നഗരത്തില്‍ ഇറങ്ങിയത്. ഉള്‍ബാരിയിലെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ഗുവാഹട്ടി മൃഗശാലാ അധികൃതരും വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന പടക്കപ്പുകയില്‍ അസ്വസ്തയായ ഹാര്‍ഗിയ പക്ഷി വാസസസ്ഥലം വിട്ടിറങ്ങുകയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ജൂറാസിക്ക് പാര്‍ക്കിലേതുപോലെ പറന്നുവന്ന കൂറ്റന്‍ പക്ഷി കൊത്തികൊല്ലുമോ എന്ന് ചിലര്‍ഭയന്നു. മറ്റുചിലര്‍ അപൂര്‍വ്വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി. എന്നാല്‍ കാടിനെക്കാള്‍ ദുര്ഘടമാണ് നഗരം എന്ന് മനസിലാക്കിയതുകൊണ്ടാകാം പക്ഷി തിരിച്ചു കാട്ടിലേക്കുതന്നെ പറന്നകലുക ആയിരുന്നു.

വീഡിയോ കാണാം: