കുളിമുറിയില്‍ ദ്വാരമുണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നാട്ടുകാര്‍ പഞ്ഞിക്കിട്ടു

പരിത്യാനികള്‍ സ്വദേശിയുടെ വീടിന്റെ കുളിമുറിക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടുക ആയിരുന്നു. മലയാലപ്പുഴ സ്വദേശിയായ അനന്ദു (19) ആണ് നാട്ടുകാരുടെ പിടിയിലായത്.
കുളിമുറിയില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളികേട്ട് മാതാപിതാക്കള്‍ ഓടി എത്തിയെങ്കിലും യുവാവിനെ പിടികൂടാനായില്ല. എന്നാല്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരുടെ പിടിയില്‍ യുവാവ് അകപെടുക ആയിരുന്നു. ഇയാളെ നാട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന് പൊലീസിന് ഏല്‍പിച്ചു. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്കായി ഫോണ്‍ ലാബിലേക്ക് അയക്കുമെന് അറിയിച്ചു.