കണ്‍സോള്‍ അബുദാബിയില്‍ രൂപവത്കരിച്ചു
അബുദാബി: നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ മായി ഡയാലിസിസ് നല്‍കു കയും അനുബന്ധ ചികിത്സയും ബോധവത്കരണ ക്ലാസ്സുകളും നല്‍കി വരുന്ന ചാവക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപവത്കരിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷമായി ജാതി മത ഭേതമന്യേ നിര്‍ദ്ധന രായ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് പ്രവര്‍ത്തി ക്കുന്ന കണ്‍സോള്‍ ഇതിനകം തന്നെ 28,000 വൃക്ക രോഗി കള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തതായും സംഘാ ടകര്‍ അറിയിച്ചു. ചാവക്കാട് താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സോളി ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടുകാരായ പൊതു പ്രവര്‍ ത്തകര്‍ ചേര്‍ന്ന് ‘കണ്‍ സോള്‍ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ചേര്‍ന്ന യോഗ ത്തില്‍, കണ്‍സോള്‍ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയര്‍ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീര്‍ കണ്‍ സോളിന്റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. പി.വി. ഉമ്മര്‍, കെ. പി. സക്കരിയ്യ, ഷബീര്‍ മാളി യേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാന്‍ താല്പര്യ മുള്ളവര്‍ വിളിക്കുക : 050 566 1153, 050 818 3145