ജിഎസ്ടി എന്നാല്‍ ഗബ്ബര്‍ സിങ്ങ് ടാക്‌സ്: രാഹുല്‍ ഗാന്ധി
ജിഎസ്ടി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹൽഗാന്ധി ഗുജറാത്തിൽ. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി ചരക്ക് സേവന നികുതിയല്ല മറിച്ച് ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ പരിഹസിച്ചു. ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചു. അത് ലഘൂകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് ചെവിക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. ജയ് ഷായുടെ കമ്പനി വളര്‍ച്ച് കുതിച്ചുയര്‍ന്നതില്‍ മോദി മൗനം പാലിക്കുകയാണ്. അദ്ദേഹം സെല്‍ഫി എടുത്തു കളിക്കുന്നു. പക്ഷെ ഓരോ തവണയും ഒരു സെല്‍ഫിക്കായി ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൈനയിലെ യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവസര്‍ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നോട്ട് നിരോധനം പ്രഖ്യാപിച്ച മോദിക്ക് തന്നെ രണ്ട് മൂന്ന് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. മേക്ക് ഇന്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും പരാജയപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് കൈമാറി. വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ ആ പണം കാര്‍ഷിക വായ്പ എഴുതുത്തള്ളാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പണംകൊണ്ട് മൂടിയാലും ഗുജറാത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് രാഹുൽപറഞ്ഞു. സാധാരണക്കാരെ മറന്ന സർക്കാരാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.