‘എന്നെ മലയാളിയെന്നു വിളിക്കരുത് എനിക്കത് ഇഷ്ട്ടമല്ല’ പൊട്ടിത്തെറിച്ച് പ്രേമം നായിക സായി പല്ലവി
പ്രേമം എന്ന ഒരൊറ്റ സിനിമകൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന സായി പല്ലവി ഇപ്പോള്‍ തെലുങ്കിലെ വിലപിടിച്ച നടിമാരില്‍ ഒരാളാണ്. പ്രേമത്തിനു ശേഷം ഒരുപാട് സിനിമകള്‍ ചെയ്തെങ്കിലും പ്രേമത്തിലെ ‘മലര് മിസ്’ എന്ന കഥാപാത്രമാണ് സായിയെ കാണുമ്പോള്‍ ഏവര്‍ക്കും ഓര്‍മവരുക.
അതുകൊണ്ടുതന്നെ തെലുങ്ക് പ്രേക്ഷകരും സായി പല്ലവിയെ മലയാളി നടിയായാണ് കണക്കാക്കുന്നത്. എന്നാല്‍ തന്നെ എല്ലാവരും മലയാളി പെണ്‍കുട്ടിയായി കാണുന്നത് സായി പല്ലവിയ്ക്ക് അത്ര ഇഷ്ടമല്ലത്രേ. താന്‍ തമിഴ് പെണ്‍കുട്ടിയാണെന്നും ‘മല്ലുഗേള്‍’ എന്നുവിളിക്കരുതെന്നും സായി പല്ലവി പറയുന്നു.
തെലുങ്ക് മാധ്യമങ്ങളില്‍ സായി മലയാളിയാണെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. കൂടാതെ വിവാഹിതനായ ഒരു തമിഴ് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നും ഗോസിപ്പ് പടര്‍ന്നു. എന്നാല്‍ ഈ ഗോസിപ്പിനേക്കാള്‍ സായിയ്ക്ക് ദേഷ്യം ‘മല്ലുഗേള്‍’ എന്ന വിളിയാണത്രെ.
ഒരു സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ഒരാള്‍ മലയാളി എന്ന് വിശേഷിപ്പിച്ചത് സായിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല. ഉടന്‍ തന്നെ നീരസം പ്രകടിപ്പിച്ച സായി, താന്‍ മലയാളിയല്ലെന്നും തമിഴ്നാട്ടുകാരിയാണെന്നും പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ ജനിച്ചുവളര്‍ന്നത് കൊയമ്പത്തൂര് ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നും സായി പല്ലവി മാധ്യമങ്ങളോട് പറഞ്ഞു.