രണ്ടാംക്ലാസ്സുകാരനെ സ്‌കൂളില്‍നിന്ന് അഞ്ചുദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു
സഹപാടികളുമായി വഴക്കിട്ടു എന്നാരോപിച്ചാണ് രണ്ടാം ക്ലാസുകാരനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ബാലരാമപുരത്തെ ഗ്രീന്‍ ഡോം പബ്‌ളിക് സ്‌കൂള്‍ ആണ് കുട്ടിയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ കുട്ടി സഹപാടികളുമായി അടികൂടിയതിനാലാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
സസ്പെന്‍ഡ് ചെയ്യുക മാത്രമല്ല സ്‌കൂളിലെ ആഘോഷ പരിപാടികളില്‍നിന്നും കുട്ടിയെ മാറ്റി നിര്‍ത്തി എന്ന ആരോപണവും വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി.