മികച്ച താരത്തിനുള്ള വോട്ടെടുപ്പില്‍ നെയ്മറിനെ സ്വന്തം കോച്ചും കൈവിട്ടു; ഈ താരത്തിന് വേണ്ടിയാണ് കോച്ച് രണ്ടാമതും നെയ്മറെ കൈവിട്ടത്
ഫിഫ ലോക ഫുട്‌ബോളറെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പില്‍ സ്വന്തം കോച്ചിന്റെ വോട്ട് ലഭിക്കാതെ പോവുക. ആലോചിക്കാനക്കൊടി വയ്യാത്ത കാര്യമാണല്ലേ. എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായി. മികച്ച ഫുട്!ബോളറെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പില്‍ ആദ്യ മൂന്നു സ്ഥാനക്കാരിലുണ്ടായിരുന്ന നെയ്മര്‍ക്കാണ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്.
ബ്രസീല്‍ ടീമിന്റെ പരിശീലകന്‍ ടിറ്റെയുടെ വോട്ടാണ് നെയ്മര്‍ക്ക് ലഭിക്കാതെ പോയത്. പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ടിറ്റെ ഏറ്റവും മികച്ച താരത്തിനുളള ആദ്യ വോട്ട് നല്‍കിയത്.
ബ്രസീല്‍ ടീമിന്റെ സൂപ്പര്‍ താരം നെയ്മറെ രണ്ടാമനായാണ് ടിറ്റെ പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷവും നെയ്മറെ തഴഞ്ഞ് റൊണാള്‍ഡോയ്ക്ക് തന്നെയായിരുന്നു ടിറ്റെയുടെ വോട്ട്.എന്നാല്‍ ബ്രസീല്‍ നായകന്‍ സില്‍വ ആദ്യ വോട്ട് തന്നെ നെയ്മറിന് നല്‍കി. രണ്ടാം വോട്ട് മെസിയ്ക്കും മൂന്നാം വോട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുമാണ് നല്‍കിയത്.
അതേസമയം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരസ്പരം വോട്ട് ചെയ്യാതെ വിട്ടുനിന്നു. മെസി തന്റെ ആദ്യ വോട്ട് ലൂയിസ് സുവരാസിന് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് ഇനിയേസ്റ്റയ്ക്കും മൂന്നാം വോട്ട് നെയ്മറിനും നല്‍കി.
റൊണാള്‍ഡോ ആകട്ടെ റയലിലെ സഹതാരം ലൂക്കാ മോഡ്രിച്ചിനായിരുന്നു ആദ്യ വോട്ട് ചെയ്തത്. രണ്ടാം വോട്ട് സെര്‍ജിയോ റാമോസിനും മൂന്നാം വോട്ട് മാര്‍സിലോയ്ക്കുമായി ചെയ്യുകയായിരുന്നു.