പൊന്ത കട്ടില്‍ ഉപേക്ഷിക്കപ്പെട്ട സരസ്വതി എന്ന ഷെറിന് കലുങ്കിനടിയിന്‍ ദാരുണഅന്ത്യം
റിച്ചാര്‍ഡ്‌സണ്‍: ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 3 മണിക്ക് ശേഷം വീടിന് പുറകുവശത്തുള്ള വൃക്ഷ ചുവട്ടില്‍ നി്ന്നും അപ്രത്യക്ഷമായ ഷെറിന്‍ മാത്യുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഒക്ടോബര്‍ 22 ഞായറാഴ്ച റിച്ചാര്‍ഡ്‌സന്‍ പോലീസ് കണ്ടെടുത്തു.(ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് റിച്ചാര്‍ഡ്‌സണ്‍ പോലീസ് മൃതദേഹം കണ്ടെടുത്ത കാര്യ പത്ര സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.
കണ്ടെടുത്തത് ഷെറിന്റെ മൃതദേഹമാണോ എന്ന് ചോദ്യത്തിന് ‘മറിച്ച് ചിന്തിക്കുവാന്‍ സാധ്യത കാണുന്നില്ലല്ലോ’ എന്നാണ് ഓഫീസര്‍ മറുപടി നല്‍കിയത്. വിശദമായ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളു എന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. മൃതദേഹം കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും, തിരിച്ചറിയലിന് എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആരും എത്തിച്ചേര്‍ന്നില്ല എന്നും പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 7 മുതല്‍ തുടര്‍ച്ചയായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇന്നും നടത്തിയ തിരച്ചിലിലാണ് സ്പിറിംഗ്വാലി ടൗണ്‍ സെന്റര്‍ റെയില്‍ പാളത്തിന് കുറുകെയുള്ള വലിയ പൈപ്പിന് സമീപം മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.റെയില്‍ പാളത്തിന് ഇരുവശത്തുമുള്ള ടൗണ്‍ ഹൗസുകളില്‍ ധാരാളം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്.
ഷെറിന്‍ മാത്യുവിന്റെ വീടിന് പുറകിലൂടെ കടന്ന് പോകുന്ന റെയില്‍ പാളത്തിന് സമീപത്തുകൂടെ നടന്നാല്‍ ഔരു മൈലിന് താഴെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കുള്ള ദൂരം. റെയില്‍ പാളത്തിന് സമീപം താമസിക്കുന്ന രണ്ട് സ്ത്രീകള്‍ രാവിലെ പട്ടിയുമായി നടക്കാന്‍ ഇറങ്ങിയതാണെന്നും, ഇവരാണ് റെയില്‍ പാളം കടന്ന് പോകുന്ന റോഡിനിരുവശത്തുനിന്നും വെള്ളം ഒഴുക്കി വിടുന്ന വലിയ കോണ്‍ക്രീറ്റ് പൈപ്പിന്റെ താഴെ മൃതദേഹം കണ്ടെത്തിയതെന്നും സമീപ വാസികള്‍ പറയുന്നു.
വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് എല്ലാവരേയും അവിടെ നിന്നും മാറ്റിയതിന് ശേഷം ‘ക്രൈം ആക്ടിവിറ്റി’ ഏരിയായായി വേര്‍തിരിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.രാവിലെ പതിനൊന്ന് മുതല്‍ സ്ഥലം അരിച്ച് പെറുക്കിയ പോലീസ് അഞ്ച് മണിയോടെയാണ് മൃതദേഹം അവിടെ നിന്നും ആംബുലന്‍സില്‍ മാറ്റിയത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് പൈപ്പിന് തൊട്ടുമുമ്പിലാണ് മുതദേഹം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.
എന്നാല്‍ കൃത്യ സ്ഥലം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്ങനെയാണ് മരിച്ചതെന്നും വ്യക്തമാകണമെങ്കില്‍ ആട്ടോപ്‌സി റിപ്പോര്‍ട്ട് ലഭിക്കണം. എഫ് ബി ഐയും, ലോക്കല്‍ പോലീസും ഡ്രോണുകള്‍ ഉള്‍പ്പെടെ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഷെറിന്റെ വീടിന് 2 മൈല്‍ ചുറ്റളവില്‍ അന്വേഷിച്ചിട്ടും ഔരു മൈല്‍ പോലും ദൂരമില്ലാത്ത സ്ഥലത്ത് മൃതദേഹം കണ്ടെത്താന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്.
സ്വന്തം കുഞ്ഞിനെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട്‌കേസ്സ് ഒക്ടോബര്‍ 23 ന് വാദം കേള്‍ക്കുവാന്‍ ഇരിക്കെയാണ് ഷെറിന്റേതെന്ന സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. പാല്‍ കുടിക്കാത്തതിന്റെ ശിക്ഷയായി പുലര്‍ച്ചെ 3 മണിക്ക് കുട്ടിയെ കൊയോട്ടികള്‍ വിഹരിക്കുന്ന വൃക്ഷത്തിന് സമീപം ഒറ്റക്ക് നിര്‍ത്തിയെന്നും, പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചുവന്നപ്പോള്‍ കുട്ടി അപ്രത്യക്ഷമായെന്നും വെസ്ലി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട വെസ്ലിയുടെ പേരില്‍ ഇതുവരെ മറ്റൊരു കേസ്സും ചാര്‍ജ്ജ് ചെയ്തിട്ടില്ല എന്ന് പോലീസ് ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഷെറിന്‍ എന്ന പിഞ്ചു ബാലികയെ കാണായത് മുതല്‍ അന്വേഷണത്തില്‍ പോലീസിനെ സഹായിച്ചിരുന്ന വലിയൊരു ജനവിഭാഗം ഷെറിന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് മൃതദേഹം കണ്ടെത്തിയതോടെ അസ്ഥമിച്ചത്.ഷെറിന്‍ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന വൃക്ഷച്ചുവട്ടില്‍ ദിവസം തോറും നൂറ് കണക്കിന് ആളുകള്‍ ഷെറിന് വേണ്ടി പ്രാര്‍ത്ഥനക്കായി ഒത്ത് ചേര്‍ന്നിരുന്നു. ഷെറിനെ കണ്ടെത്തുന്നതിന് എല്ലാവരും പ്രത്യേകിച്ച് ഇന്ത്യന്‍ കേരല സമൂഹം രംഗത്തിറങ്ങണമെന്ന് മാധ്യമങ്ങളിലൂടേയും ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് എല്ലാവരേയും കണ്ണീര്‍ കയത്തിലാഴ്ത്തി വലിയൊരു ദുരന്തത്തിന്റെ വാര്‍ത്ത പുറത്ത് വന്നത്.
പ്രധാന അമേരിക്കന്‍ ചാനലുകളും, ഇന്ത്യന്‍ ചാനലുകളും ഇന്ത്യന്‍ ഗവണ്മെണ്ട് പോലും കുഞ്ഞിനെ കണ്ടെത്തുന്നതിന് പരമാവധി ശ്രമിച്ചിരുന്നുവെന്നത് ഈ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരുന്നു.നൊന്തു പ്രസവിച്ച മാതവിനാല്‍ ഇന്ത്യയിലെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ‘സരസ്വതി’ എന്ന പിഞ്ചു ബാലിക കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 ന് വെസ്ലിയുടേയും, സിനിയുടേയും ദത്തുപുത്രിയായി അമേരിക്കയില്‍ എത്തി ഷെറിന്‍ മാത്യു എന്ന പേരില്‍ ശോഭനമായ ഭാവി പ്രതീക്ഷിച്ചിരുന്നത്, വളര്‍ത്ത് പിതാവിനാല്‍ വൃക്ഷച്ചുവട്ടില്‍ ഉപേക്ഷിക്കപ്പെട്ട് കലുങ്കിനടിയില്‍ അവസാനിക്കുന്നതിന് ഇടയാക്കിയവരെ നിയമത്തിന്റെ ബിലിഷ്ടകരങ്ങള്‍ പിടികൂടുക തന്നെ ചെയ്യും.