ജൂലിയെ പുറത്താക്കിയത് വെള്ളമടിച്ച് ലൊക്കേഷനില്‍ ബഹളം വെച്ചതിന് എന്ന് സംവിധായകന്‍ വി കെ പ്രകാശ്
കൊച്ചി : ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്ന്‍റെ പരാതിയില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ രംഗത്ത്. പ്രമുഖ മലയാള സംവിധായകന്‍ വി കെ പ്രകാശ് ആണ് സംഭവത്തിന്‍റെ സത്യാവസ്ഥ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ പ്രാണ എന്ന സിനിമയുടെ സെറ്റിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. നടി നിത്യാ മേനോന്‍ ആണ് മുഖ്യവേഷത്തില്‍ എത്തുന്നത്. നിത്യയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ജൂലി. തന്നെ ലൊക്കേഷനില്‍ വെച്ച് ചിലര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണു പോലീസില്‍ നല്‍കിയ പരാതിയില്‍ ജൂലി പറയുന്നത്. എന്നാല്‍ ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജൂലിയെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് സംവിധായകന്‍ വി.കെ.പ്രകാശ് പറയുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കി. വില്ലയിലെ ആളുകള്‍ ഞങ്ങളോട് ഒഴിഞ്ഞുപോകാന്‍ വരെ പറഞ്ഞു. ഒടുവില്‍ നിവൃത്തിയില്ലാതെ പറഞ്ഞുവിടുകയായിരുന്നു. അവര്‍ അവിടെ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എത്രയാണെന്ന് അവിടെപോയി അന്വേഷിച്ചാല്‍ മനസ്സിലാകും. സെറ്റിലെ ആരോട് വേണമെങ്കിലും ചോദിക്കാം. ഇത്രയും പ്രശ്‌നമുണ്ടാക്കിയിട്ടും അവര്‍ക്ക് സാലറിയും നല്‍കി മാന്യമായാണ് പറഞ്ഞുവിട്ടത് എന്നും സംവിധായകന്‍ പറയുന്നു.