പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡരികില്‍ സ്ത്രീ ബലാല്‍സംഗത്തിനിരയായി; കണ്ടിട്ടും കാണാത്തവരെപ്പോലെ നാട്ടുകാര്‍
വിശാഖപട്ടണം: തെരുവില്‍ കഴിയുന്ന സ്ത്രീയെ പട്ടാപ്പകല്‍ റോഡരികില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ ബലാല്‌സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു ഞായറാഴ്ചയാണു സംഭവം നടന്നത്. സ്ത്രീയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്.
തെരുവില്‍ കഴിയുന്ന സ്ത്രീക്ക് നേരെ പട്ടാപ്പകല്‍ ആക്രമണമുണ്ടായിട്ടും ഒരാള്‍ പോലും സഹായിക്കാനെത്തിയില്ല. സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും കാണാത്തവരെപ്പോലെ മാറിപോകുന്നവരെയും വീഡിയോയില്‍ കാണാനാകും.സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി.
ഗന്‍ജി ശിവ എന്നയാളാണ് സ്ത്രീയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.. ആക്രമണത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.