ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാനുള്ള നീക്കം ആര്‍.എസ് .എസ് ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് എസ് എഫ് ഐ

ജനസംഘം നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാനുള്ള നീക്കം ആര്‍.എസ് .എസ് ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും, ദീന്‍ ദയാല്‍ ഉപാദ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിനെ മുന്‍നിര്‍ത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെപൊതുസമൂഹം എന്നും മതനിരപേക്ഷ നിലാപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അതിനു ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കായില്‍നിന്നും ഉണ്ടായിട്ടുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ താല്പര്യം വെച്ചുള്ള നടപടികള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയണം എന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.