പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ റിംഗ് റോഡിലാണ് അപകടം. വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കിയായിരുന്നു സനയുടെ ബുള്ളറ്റ് യാത്രകള്‍. കേരളത്തിലും യാത്രയുടെ ഭാഗമായി സന എത്തിയിട്ടുണ്ട്.
തലക്ക് പരുക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.