ബിവറേജസ് ഔട്ട്ലറ്റുകളില്‍ ജോലിക്ക് ഇനി സ്ത്രീകളും

പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് ബിവറേജസ് ഔട്ട്ലറ്റുകളില്‍ ജോലിക്ക് ഇനി സ്ത്രീകളെയും നിയമിക്കാനുള്ള തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് തീരുമാനം. സ്ത്രീകളെ നിയമിക്കാനുള്ള ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നാണ് റിപോര്‍ട്ടുകളില്‍ പറയുന്നത്.