മലയാളം പാട്ട് പാടി കേരളക്കരയുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍; സിവയുടെ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടാത്ത മലയാളികളാരുമില്ല. മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച ഈ ഗാനം പാടി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. ആരാണാ സുന്ദരിയെന്നല്ലേ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകള്‍ സിവ ധോണിയാണ്ആ കുഞ്ഞു പാട്ടുകാരി.

കേരളവുമായി ഒരു ബന്ധവുമില്ലാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് ഈ പാട്ട് ഇത്ര മനോഹരമായി പാടുന്നതെന്ന് അത്ഭുതത്തിലാണ് വീഡിയോ കണ്ടവര്‍. മകളുടെ പേരിലുള്ള പേജില്‍ ധോണി തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വെറും ഒരു മണിക്കൂറിനുള്ളില്‍ പതിനാറായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. കുഞ്ഞെങ്ങനെ മലയാളം പഠിച്ചെന്ന ചോദ്യം കമന്റായി നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

@mahi7781 @sakshisingh_r ❤️❤️

A post shared by ZIVA SINGH DHONI (@zivasinghdhoni006) on