അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളവയാണ് മധ്യപ്രദേശിലെ റോഡുകള്‍; ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശിലെ റോഡുകള്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുണ്ടെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയ്ക്ക് ട്വിറ്ററില്‍ ട്രോള്‍ പൊങ്കാല. കുണ്ടും കുഴിയും നിറഞ്ഞ മധ്യപ്രദേശിലെ റോഡുകളുടേതെന്ന് അവകാശപ്പെടുന്ന ചിത്രം പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു മറ്റു ചിലരാകട്ടെ, മധ്യപ്രദേശില്‍ റോഡില്‍ പശു നടക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുള്ളതാണ് മധ്യപ്രദേശിലെ റോഡുകളെന്നും താന്‍ വാഷിങ്ടണ്‍ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അങ്ങനെയാണ് തോന്നിയതെന്നുമായിരുന്നു ചൗഹാന്റെ പ്രസ്താവന. ഈ പ്രസ്തവനക്ക് മറുപടിയായാണ് ട്രോളര്‍മാരുടെ പൊങ്കാല.