വിദ്യാര്‍ത്ഥികളെ കോളജ് കാമ്പസിനുള്ളില്‍വെച്ച് കാരാട്ട് റസാഖ് എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊടുവള്ളി കെഎംഒ ആര്‍ട്സ് കോളജ് കാംപസില്‍ കയറിയാണ് എംഎല്‍എ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. തനിക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് വിദ്യാര്‍ഥികളേയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. മീഡിയ വണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോളജില്‍ പരിപാടിക്കെത്തിയ കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ട്സ് കോളജ് കാമ്പസിലേക്ക് എംഎല്‍എ എത്തിയതും നടന്നു പോകുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും.
എംഎല്‍എ ഓടിയെത്തി വിദ്യാര്‍ഥിയെ തല്ലുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. പിന്നീട് എംഎല്‍എയുടെ സഹായി അടക്കമുള്ളവര്‍ റസാഖിനെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളല്‍ വ്യക്തമാണ്. സംഭവത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി എംഎല്‍എ നല്കിയ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തില്‍ കൊടുവള്ളി പോലീസ് സ്റ്റേഷനുമുന്നില്‍ ഉപരോധം ആരംഭിച്ചിട്ടുണ്ട്.