കിംഗ്‌ ഖാന്‍റെ ജന്മദിനത്തിന് കേരളത്തില്‍ നിന്നും ഒരു ആരാധകന്‍ നല്‍കിയ സമ്മാനം വൈറല്‍ (വീഡിയോ)

തിരുവനന്തപുരം : ഇന്ത്യന്‍ സിനിമയിലെ കിംഗ്‌ ഖാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്‌ ഖാന്‍. നവംബര്‍ രണ്ടിന് തന്‍റെ 52 ആം ജന്മദിനം ആഘോഷിക്കുന്ന ഷാരൂഖിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകര്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഷാരൂഖ്ഖാന് കേരളത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ജന്മദിന സമ്മാനം. തിരുവനന്തപുരം സ്വദേശിയും പുല്ലാങ്കുഴല്‍ സംഗീതഞനുമായ വരുണ്‍ കുമാര്‍ ആണ് തന്‍റെ ഇഷ്ടതാരത്തിനു വ്യത്യസ്തമായ ഒരു ജന്മദിന സമ്മാനം സോഷ്യല്‍ മീഡിയ വഴി നല്‍കിയിരിക്കുന്നത്. ഷാരൂഖിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ “കല്‍ ഹോ നാ ഹോ” എന്ന സിനിമയിലെ ഒരുഗാനമാണ് വരുണ്‍ തന്‍റെ ഇഷ്ടതാരത്തിന് ജന്മദിന സമ്മാനമായി നല്‍കിയത്. വരുണിന്റെ സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. പല ഫേസ്ബുക്ക് പേജുകളിലായി പോസ്റ്റ്‌ ചെയ്യപ്പെട്ട ഗാനം ഇതുവരെ പതിനഞ്ചുലക്ഷത്തില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു.

മ്യൂസിക് ടീമിന്‍റെ ബാനറില്‍ പൊന്മുടിയുടെ മനോഹാരിത വിളിച്ചോതുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് സൂരജ് ശിവയാണ്. സൂരജ് തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. അരുണ്‍ കുമാര്‍ ആണ് എഡിറ്റര്‍. റെജി അരുണ്‍ രാജും , നിഷാദുമാണ് പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത്. അരുണ്‍ രാജ് ആണ് മിക്സിംഗ്. തിരുവനന്തപുരം നെട്ടയം മുക്കോല സ്വദേശിയായ വരുണ്‍ അറിയപ്പെടുന്ന ഒരു പുല്ലാങ്കുഴല്‍ കലാകാരന്‍ കൂടിയാണ്. സംഗീത സ്റ്റേജ് ഷോകളിലെ നിത്യസാന്നിധ്യമായ ഇദ്ദേഹം സിനിമാ പിന്നണിഗാന രംഗത്തും തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. കലാകാരന്‍ എന്നത് കൂടാതെ SRK Fans & Welfare Club Kerala യിലെ ഒരു അംഗം കൂടിയാണ് വരുണ്‍. തന്‍റെ ഇഷ്ടതാരത്തിനു മുന്‍പില്‍ ഒരിക്കല്‍ പെര്‍ഫോം ചെയ്യുക എന്നതാണ് തന്‍റെ സ്വപ്നം എന്ന് വരുണ്‍ പറയുന്നു.