ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ഓസ്ട്രിയയിലെ ആദ്യകാല മലയാളി വനിതകളെയും, ബിസിനസ്സുകാരയും ആദരിക്കും

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വിമന്‍സ് ഫോറത്തില്‍ ഓസ്ട്രിയലേയ്ക്ക് കുടിയേറിയ ആദ്യകാല മലയാളി വനിതകളെ ആദരിക്കും. ഒപ്പം ഓസ്ട്രിയയിലെ വ്യപാര മേഖലകളില്‍ സാന്നിധ്യം അറിയിക്കുന്ന മലയാളി ബിസിനസ്സുകാരയും ആദരിക്കും.

നവംബര്‍ രണ്ടാം തിയതി ജുഫാ സിറ്റി ഹോട്ടലില്‍ നടക്കുന്ന വിമന്‍സ് ഫോറത്തില്‍ ഓസ്ട്രിയയുടെ സ്റ്റേറ്റ് സെക്രട്ടറി മുന ദുസ്ടര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അമേരിക്കയില്‍ നിന്നുള്ള ആനി ലിബു (ഡയറക്ടര്‍ നാഫ & എം.ഡി, മീഡിയ കണക്റ്റ് ന്യൂയോര്‍ക്ക്) മുഖ്യ പ്രഭാഷണം നടത്തും. രാജശ്രീ സന്തോഷ് (എയര്‍ ഇന്ത്യ, വിയന്ന) വിശിഷ്ട അതിഥിയായിരിക്കും. ബീന തുപ്പതി, മേഴ്സി തട്ടില്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. നൈസി കണ്ണമ്പാടം അവതാരികയാകുന്ന സമ്മേനം ബീന വെളിയത്ത് ഏകോപിപ്പിക്കും.

ഡബ്ലിയു.എം.എഫ് ബിസിനസ് ഫോറത്തില്‍ ഓസ്ട്രിയയില്‍ ബിസിനസ്സ് നടത്തുന്ന മലയാളികളായവരെയും ആദരിക്കും. സമ്മേളനത്തില്‍ ഓസ്ട്രയിലെ വാണിജ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതിഥികളായി എത്തും. ഡോ. ജബമാലൈ (സീനിയര്‍ എക്കണോമിസ്റ്റ് & ഫോര്‍മര്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍, യു.എന്‍) മുഖ്യ പ്രഭാഷണം നടത്തും. മുസ്തഫ സഫീര്‍ (യു.എ.ഇ), എന്‍.കെ അബ്ദു റഹ്മാന്‍ (കേരളം), അഭിലാഷ് (ദുബായ്), ശങ്കര്‍ (കേരളം), ദിലീപ് ഇബ്രാഹിം (കേരളം), ഗോപകുമാര്‍ (കേരളം), വിപിന്‍ സണ്ണി പുളിക്കന്‍ (കേരളം), സുനു എബ്രഹാം (കേരളം), എസ്. ശ്രീകുമാര്‍ (യുണൈറ്റഡ് കിങ്ഡം), ടി. ഹരിദാസ് (യുണൈറ്റഡ് കിങ്ഡം), ഷമീര്‍ യുസഫ് (സൗദി), സുബാഷ് ഡേവിഡ് (ഫ്രാന്‍സ്), സുരേന്ദ്രന്‍ നായര്‍ (ഫ്രാന്‍സ്), ജോണ്‍ സേവിയര്‍ (ചെക്ക് റിപ്പബ്ലിക്ക്), രാജീവ് നായര്‍ (കൊല്‍ക്കത്ത), ഗോപാലന്‍ ടി.കെ (കൊല്‍ക്കത്ത), ആന്റോ മാനുല്‍ തേനാട്ട് (മാള്‍ട്ട), രാജീവ് പോന്നാല്‍ (നാംമ്പിയ), നിബു മാത്യു (ഓസ്‌ട്രേലിയ), അരുണ്‍ മോഹന്‍ (സ്വീഡന്‍), അഖില്‍ തോമസ് (സ്വിറ്റ്സര്‍ലന്‍ഡ്), ടെറി തോമസ് (ഫിന്‍ലന്‍ഡ്) തുടങ്ങിയ ബിസിനസ്സ് പ്രതിഭകളും യോഗത്തില്‍ പങ്കെടുക്കും. ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍ ഉമേഷ് മേനോന്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

വിശദവിവരങ്ങള്‍ക്ക്:
ഫോണ്‍: 004369919417357
ഇമെയില്‍: wmfglobalmeet@gmail.com
വെബ്‌സൈറ്റ്: http://worldmalayaleefederation.com/