2:0 വിന്‍റെ ആഡിയോ പ്രകാശനം ബുര്‍ജ് ഖലീഫയില്‍ വെച്ച് ചിലവ് വെറും പന്ത്രണ്ട് കോടി
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രമായ 2:0 വിന്‍റെ ആഡിയോ പ്രകാശനം നാളെ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വെച്ച് നടക്കും. ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സ്‌റ്റൈയില്‍ മന്നന്‍ രജനികാന്തും ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും ഒന്നിച്ചെത്തുന്നു. ആമി ജാക്‌സനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയില്‍ നിന്നുമാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യമായാണ് ബൂര്‍ജ് പാര്‍ക്കില്‍ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് നടക്കുന്നത്. ഇതിനുള്ള അനുമതി ദുബായി ഗവണ്‍മെന്റ് നല്‍കി .
കൂടാതെ 125 സിംഫണി സംഗീതജ്ഞരുമായി എ ആര്‍ റഹ്മാന്‍റെ സംഗീത രാവും ഇതിന്റെ കൂടെയുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകന്മാര്‍ക്ക് അവസരവും ഒരുക്കിയിരിക്കുകയാണ് 12000 ഫ്രീ പാസുകളാണ് കൊടുക്കുന്നത്. മാത്രമല്ല ദുബായിലെ രാജാവും പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തുമെന്നാണ് വിവരങ്ങള്‍. ലോക സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ 2.0 പതിനഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാന്‍ പോവുന്നത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ചിലവ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.