വണ്ടി ഓടിക്കുന്നതിനിടയില്‍ ഡ്രൈവറുടെ ഡാന്‍സ് കളി; അപകടമുണ്ടായില്ല,പക്ഷെ വമ്പനൊരു ട്വിസ്റ്റുണ്ട്. വീഡിയോ വൈറല്‍
റോഡപകടങ്ങള്‍ ഇന്ന് പതിവ് സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ആതിവ ശ്രദ്ധയോടെ വാഹനം ഓടിച്ചാല്‍പ്പോലും ചിലപ്പോള്‍ റോഡപകടങ്ങള്‍ ഉണ്ടാകും. ശരിക്കും പറഞ്ഞാല്‍ ജീവന്‍ വച്ചോഉള്ളൊരു കളിയാണ് ദരിവിന്ഗ് എന്ന് പറയാം. ഇങ്ങനെയിരിക്കെ കൈ വിട്ട് വാഹനം ഓടിച്ചാലോ കുഴപ്പം തന്നെയല്ലേ. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ എഴുനേറ്റ് ഡാന്‍സ് ചെയ്യാന്‍ പോയാലോ മലയാളികളാണേല്‍ പിടിച്ചിറക്കി നാല് പിട പിടക്കുമല്ലേ.
എന്നാല്‍ ആ കടന്ന കൈ ചെയ്ത ഡ്രൈവറുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.ബസ് ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും എഴുന്നേറ്റ് യാത്രക്കാരുടെ നേരെ തിരിഞ്ഞ് നിന്ന് വാഹനം ഓടിക്കുകയാണ് കൊളംബിയന്‍ ബസ് ഡ്രൈവര്‍.
miren la irresponsabilidad de este #chófer, terror hasta el final…😐☠️👿 #Miedo pic.twitter.com/oiuRodYY3W
— MtyFollow® (@MtyFollow) October 6, 2017
കൊളംബിയന്‍ ഗാകന്‍ ഡാരിയോ ഗോമസിന്റെ പാട്ടും പാടി ചുവടുവയ്ക്കുന്ന ഡ്രൈവര്‍ ഇടയ്‌ക്കൊന്ന് സ്റ്റിയറിങ് അഡ്ജസ്റ്റ് ചെയ്യുന്നത് മാത്രം കാണാം.വളവ് വരുന്നു എന്ന് യാത്രക്കാരില്‍ ഒരാള്‍ വിളിച്ചു പറയുമ്പോള്‍ ഡ്രൈവര്‍ സ്റ്റീയറിങ് വീല്‍ അഡ്ജസ്റ്റ് ചെയ്യുന്നു. ഇതുവരെ വീഡിയോ കണ്ടിരിക്കുന്ന പലര്‍ക്കും ദേഷ്യവും അത്ഭുതവുമൊക്കെ തോന്നും.
പക്ഷെ വീഡിയോയുടെ അവസാനമാന് യഥാര്‍ത്ഥ ട്വിസ്റ്റ്. മുന്നില്‍ പോകുന്ന മറ്റൊരു വണ്ടിയില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഈ ബസ്. അതുകൊണ്ടാണ് ബസ് ഡ്രൈവര്‍ എഴുനേറ്റ് ഡാന്‍സ് കളിക്കുകയും,പാട്ടുപാടുകയുമൊക്കെ ചെയ്തത്.