കപ്പെന്തായാലും യൂറോപ്പിലേക്ക്; തന്നെ അണ്ടര്‍17 ലോകക്കപ്പ്: സ്‌പെയിന്‍ ഇംഗ്ലണ്ട് ഫൈനല്‍

മുംബൈ: ഇന്ത്യ ആദ്യമായി ആതിഥേയത്വമരുളിയ കൗമാര ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ കരുത്തരായ ഇംഗ്ലണ്ടുംസ്‌പെയിനും ഏറ്റുമുട്ടും. ആഫ്രിക്കന്‍ ശക്തികളായ മാലിയെ തകര്‍ത്ത് സ്‌പെയിനും, മികച്ച ഫുട്!ബോള്‍ പാരമ്പര്യമുള്ള ബ്രസീലിനെ തളച്ച് ഇംഗ്ലണ്ടും ഫൈനലിന് യോഗ്യത നേടി. ശനിയാഴ്ച്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ കപ്പെന്തായാലും യൂറോപ്പിലേക്ക്തന്നെ. ആദ്യമായാണ് ഇംഗ്ലണ്ട് കൗമാരലോകകപ്പ് ഫൈനലിന് ടിക്കറ്റുറപ്പിക്കുന്നത്.

മഴകാരണം ഇന്ത്യന്‍ ഫുട്ബോളിന്റെ തറവാടായ സാള്‍ട്ട് ലേക്കിലേക്ക് മാറ്റിയ ആദ്യ സെമിയില്‍ കരുത്തരായ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ട് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. ലിവര്‍പൂള്‍ താരം ബ്രൂസ്റ്ററിന്റെ ഹാട്രിക്കിലാണ് ഇംഗ്ലണ്ട് കാനറികളെ മലര്‍ത്തിയടിച്ചത്. കൗമാര ലോകകപ്പില്‍ ബ്രൂസ്റ്ററിന്റെ രണ്ടാം ഹാട്രിക്കാണിത്. മത്സരത്തിന്റെ 10, 39, 77 മിനുറ്റുകളിലായിരുന്നു ബ്രൂസ്റ്ററിന്റെ മിന്നും ഗോളുകള്‍. 21ാം മിനുറ്റില്‍ വെസ്‌ലി ആന്‍ഡ്രൂസ് ബ്രസീലിനായി ആശ്വാസ ഗോള്‍ നേടി.

രണ്ടാം സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ മാലിയെ തറപറ്റിച്ചത്. ആദ്യ പകുതിയില്‍ സ്‌പെയിന്‍ രണ്ട് തവണ വലകുലുക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി. സ്‌പെയിനായി 19ാം മിനിറ്റില്‍ ആബേല്‍ റൂയിസും 43, 71 മിനുറ്റുകളില്‍ ഫെറാനും ഗോളുകള്‍ നേടി.
74ാം മിനിറ്റില്‍ ഡയേയാണ് മാലിയുടെ ഏക ഗോള്‍ തിരിച്ചടിച്ചത്.

രണ്ടു യൂറോപ്പ്യന്‍ കരുത്തര്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്.ലോകത്തേറ്റവും കരുത്തുറ്റ ഫുട്ബോള്‍ ലീഗുകള്‍ നടക്കുന്ന രണ്ടു രാജ്യക്കാരാണ് ഇരുവരും എന്നത് തന്നെ.അതുകൊണ്ടുതന്നെ മികച്ച ഫുടബോള്‍ അക്കാദമികളിലൂടെ കളിച്ച് തെളിഞ്ഞഞ്ഞെത്തുന്ന ഇവര്‍ ഭാവിയിലേക്ക് കൂടി താരങ്ങള്‍ക്കു പിറവി നല്‍കുന്നു എന്ന കാര്യം ലോകക്കപ്പിന് ആതിഥേയത്വം നല്‍കിയതുകൊണ്ട് ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കാനായ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.