കൗമാര ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത അമേരിക്കയോട് ഹോക്കിയില്‍ പകരംവീട്ടി ഇന്ത്യന്‍ യുവനിര; യുഎസ്സിനെ തകര്‍ത്തത് എതിരില്ലാത്ത 22 ഗോളിന്
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ എതിരാളി കരുത്തരായ അമേരിക്ക യായിരുന്നു. ഇന്ത്യന്‍ കൗമാരപ്പട നന്നായി പൊരുതിയെങ്കിലും എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അമേരിക്ക ഇന്ത്യയെ തകര്‌തോരുന്നു.
പക്ഷെ ഇന്ത്യ അമേരിക്കയെ മലര്‍ത്തിയടിച്ചതാണ് കായികലോകത്തെ ഏറ്റവും പുറകിയ വാര്‍ത്ത. അതുപക്ഷേ ഹോക്കിയിലാണെന്നു മാത്രം. മലേഷ്യയില്‍ നടക്കുന്ന ജോഹര്‍ കപ്പില്‍ അമേരിക്കയെ എതിരില്ലാത്ത 22 ഗോളിനാണ് ഇന്ത്യയുടെ യുവനിര തകര്‍ത്ത് വിട്ടത്. മലേഷ്യയിലെ ജോഹര്‍ ബാഹ്‌റുവില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
കഴിഞ്ഞ ദിവസം ധാക്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ സീനിയര്‍ ടീം മലേഷ്യയെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യയുടെ പത്ത് പേരും ഗോളടിച്ചുവെന്നാണ് ഈ മത്സരത്തിന്റെ പ്രത്യേകത. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു ഗോളുകള്‍ നേടിയ ഹര്‍മന്‍ജീതാണ് ടോപ്പ് സ്‌കോറര്‍. അഭിഷേകിന്റെ പേരില്‍ നാലു ഗോളും വിശാല്‍, ദില്‍പ്രീത് എന്നിവരുടെ പേരില്‍ മൂന്നു ഗോള്‍ വീതവുമുണ്ട്.
വ്യാഴാഴ്ച്ച കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശനിയാഴ്ച്ച ലീഗിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ബ്രിട്ടനും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യ മലേഷ്യയെ 2-1നും ജപ്പാനെ 3-2നും പരാജയപ്പെടുത്തിയിരുന്നു.