നോട്ട് നിരോധനം കാരണം ഇന്ത്യ നേടിയ ആ അഞ്ചുകാര്യങ്ങള്‍ എന്താണ് ?
ന്യൂഡല്‍ഹി : രാജ്യത്തിനെ തന്നെ നിശ്ചലമാക്കിയ വിവാദമായ നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം എത്തുന്ന വേളയില്‍. ഇത്തരം ഒരു തീരുമാനം നടപ്പിലാക്കിയത് കൊണ്ട് രാജ്യം എന്ത് നേടി എന്ന് പല ഇടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയാണ്. തീരുമാനം നടപ്പിലാക്കിയ സമയം അതിനെ പുകഴ്ത്തിയ പലരും ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും മണ്ടത്തരമായ തീരുമാനം ആണെന്ന് പറഞ്ഞു രംഗത്ത് വന്നുകഴിഞ്ഞു. എന്നാല്‍ നോട്ട് നിരോധനം രാജ്യത്തിന് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന തുറന്നു പറയുകയാണ് ജനം ടി വി. നോട്ട് നിരോധനം കൊണ്ട് എന്തുനേടി ? എന്ന തലക്കെട്ടില്‍ തങ്ങളുടെ ഓണ്‍ലൈന്‍ മീഡിയ വഴിയാണ് ജനം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കളളപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഭീകര സംഘടനകള്‍ക്കേറ്റ വലിയ പ്രഹരമായിരുന്നു നോട്ട് നിരോധനം എന്ന് അവര്‍ വ്യക്തമാക്കുന്നു. കൂടാതെ ഡിജിറ്റല്‍ പണമിടപാടില്‍ വര്‍ധനയുണ്ടായി, കടലാസ് കമ്പനികള്‍ കട്ടപ്പുറത്തായി, ഹവാല തകര്‍ന്നടിഞ്ഞു എന്നിങ്ങനെ പോകുന്നു അവര്‍ നിരത്തുന്ന നേട്ടങ്ങള്‍.
ഡിജിറ്റലായി ഇന്ത്യ
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഡിജിറ്റല്‍ പണമിടപാട് കൊണ്ടുവരുന്നതില്‍ നോട്ട് നിരോധനം സഹായകമായി.23 ശതമാനമാണ് ഡിജിറ്റല്‍ പണമിടപാടില്‍ വര്‍ധനയുണ്ടായത്.24.4 മില്ല്യണില്‍ നിന്നും 27.5 മില്ലണിലേക്കാണ് ഡിജിറ്റല്‍ പണമിടപാടിന്റെ വളര്‍ച്ച.ഏകീകൃത പണമിടപാടിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്.ദിവസേനയുളള ഒരു മില്ല്യണ്‍ ഇടപാടില്‍ നിന്ന് ദിവസേന 30 മില്ല്യണിലേക്കാണ് നോട്ട് നിരോധനം ഏകീകൃത പണമിടപാട് മേഖലയെ എത്തിച്ചിരിക്കുന്നത്.
കട്ടപ്പുറത്തായ കടലാസ് കമ്പനികള്‍
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 3 ലക്ഷം കമ്പനികളാണ് നോട്ട് നിരോധനം മൂലം കണ്ടെത്താനായത്..കളളപ്പണമിടപാട് നടത്തിയിരുന്ന 2 ലക്ഷത്തില്‍ പരം വ്യാജ അക്കൗണ്ടുകളാണ് കടലാസ് കമ്പനികളുടെ പേരില്‍ കണ്ടെത്തിയത്.
നികുതി പിരിവില്‍ വന്‍ വര്‍ധന
നികുതി പിരിവില്‍ 42 ശതമാനം വളര്‍ച്ചയാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായത്.56 ലക്ഷം പേരാണ് പുതിയതായി നികുതി അടച്ച് തുടങ്ങിയത്.ഇന്‍കം ടാക്‌സ് അടക്കുന്നവരില്‍ 9.9 ശതമാനം വളര്‍ച്ച ഉണ്ടായതായും കണക്കുകള്‍ പറയുന്നു.
വളര്‍ച്ചയുടെ പാതയില്‍ ബാങ്കിംഗ് മേഖല
ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയേയും നോട്ട് നിരോധനം സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ നോട്ട് നിരോധനം സഹായിച്ചു.ഇത് മൂലം കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ലോണുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ബാങ്കിംഗ് മേഖലയില്‍ എത്തിയത് 3.5 ലക്ഷം കോടിരൂപയാണ്.പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ മാത്രം 64,000 കോടി രൂപയാണ് 18 മില്ല്യണ്‍ പുതിയ ജന്‍ധന്‍ അക്കൗണ്ടിലൂടെ എത്തിയത്.
തകര്‍ന്നടിഞ്ഞ ഹവാല
500 ന്റേയും 1000 ന്റേയും നോട്ടുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന ഹവാല പണമിടപാട് മേഖല നോട്ട് നിരോധനത്തിലൂടെ പൂര്‍ണമായും തകര്‍ന്നു.നോട്ട് നിരോധനത്തിന്‍റെ രണ്ടാം ദിവസം മുതല്‍ ഹവാല പണമിടപാട് മേഖല മരവിച്ചു.50 ശതമാനം തകര്‍ച്ചയാണ് ഹവാല മേഖലയില്‍ ഉണ്ടായതെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.