നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്ത് വ്യാപരികള്‍; ജി എസ് റ്റി യിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യം

ജിഎസ്ടിയിലെ അപാകത പരിഹരിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരംത്തിന് ആഹ്വാനം ചെയ്തത്. നവംബര്‍ ഒന്നിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും.
റോഡ് വികസനത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജിഎസ്ടി വേണോ വാറ്റ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും സമരത്തില്‍ പങ്ക് ചേരും. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പല തവണ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹരിക്കാന്‍ സര്‍ക്കാറിന് സമയമുണ്ടായില്ലെന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.