മഞ്ജു വാര്യര്‍ ചെന്നുപെട്ടിരിക്കുന്നത് ചതിക്കുഴിയില്‍ ; സിനിമാ താരങ്ങള്‍ രാഷ്ട്രീയക്കാരെ പോലെയല്ല ; ദിലീപ് വിഷയത്തില്‍ സത്യങ്ങള്‍ വെട്ടിത്തുറന്ന് പി സി ജോര്‍ജ്ജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ പക്ഷത്ത് നിന്ന് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തിയായിരുന്നു പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. സംഭവത്തിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞു മുഖ്യപ്രതിയായ പള്‍സര്‍ സുനി അറസ്റ്റ് ആയതോടെ കേസ് കഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നുവെങ്കിലും. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട് എന്നാണു നടി മഞ്ജു വാര്യര്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തന്‍റെ സ്വകാര്യമായ വൈരാഗ്യം തീര്‍ക്കാനും നടിയുടെ നഗ്നരംഗങ്ങള്‍ പകര്‍ത്തി അത് കാണിച്ച് പണം തട്ടുവാനുമാണ് ഇത്തരത്തില്‍ ഒരു ആക്രമണം പ്ലാന്‍ ചെയ്തത് എന്ന് പ്രതിയായ പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടന്‍ ദിലീപിന്റെ പേര് വിഷയത്തില്‍ ഉയര്‍ന്നു വരികയും. സുനി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തത് എന്ന് വെളിവാക്കുന്ന തരത്തിലുള്ള തെളിവുകള്‍ പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപ് അറസ്റ്റിലായി. ഏകദേശം 87 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിയുകയും ചെയ്തു.
കുറ്റം തെളിയിക്കുന്നതിന് മുന്‍പ് തന്നെ ദിലീപ് ആണ് എല്ലാം ചെയ്തത് എന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും അതിന്‍റെ പേരില്‍ ചാനല്‍ ചര്‍ച്ചകളും വിവാദങ്ങളും പടച്ചുവിടുകയും ചെയ്തു. ഇത്തരത്തില്‍ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന സമയം പരസ്യമായി ദിലീപിനെ പിന്തുണച്ചു രംഗത്ത് വന്നവരില്‍ പ്രമുഖന്‍ ആയിരുന്നു പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. ഇതിന്റെ പേരില്‍ ധാരാളം പഴി കേട്ട അദ്ധേഹം പല തവണ താന്‍ എന്തുകൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നു എന്ന് വെളിപ്പെടുത്തി എങ്കിലും ആരും കേള്‍ക്കുവാന്‍ തയ്യാറായില്ല. പി സിയുടെ മകനും ദിലീപും തമ്മില്‍ ഭൂമി സംബന്ധമായ ഇടപാടുകള്‍ ഉണ്ട് എന്നും അതിന്‍റെ മറവിലാണ് പി സി ദിലീപിനെ ന്യായീകരിക്കുന്നത് എന്നുമെല്ലാം മീഡിയാകള്‍ പറഞ്ഞു. അപ്പോഴെല്ലാം താന്‍ പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് പി സി ചെയ്തത്. ഇപ്പോളിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞിരിക്കുകയാണ് പി സി.
ദിലീപിന്റെ വിഷയം എന്റെ മുന്നില്‍ ഒരു പ്രത്യേക കേസ് അല്ല. ദിലീപ് ഒരു നല്ല നടനാണ്. നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്‍ . അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ഒരു സിനിമാനടിയായിരുന്നു. സിനിമാ നടന്മാരും നടിമാരും എന്റെ കാഴ്ചപ്പാടില്‍ ലോലഹൃദയരാണ്. അവര്‍ ഞങ്ങള്‍ രാഷ്ട്രീയക്കാരെപ്പോലെയല്ല. അവരുടെ കലാപരമായ കഴിവുകള്‍ നോക്കി കാണുക. അവര്‍ വോട്ട് ചോദിക്കുന്നില്ല. നമ്മളെ ഭരിക്കാന്‍ വരുന്നില്ല പി സി പറയുന്നു. സുനി എന്നു പറയുന്ന ആള്‍ ഒരു സിനിമാ നടിയെ പീഡിപ്പിച്ചു എന്നു പറയുന്നു. അതിന്റെ പേരില്‍ ദിലീപിനെ പിടിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ദിലീപ് ഇത്രയും വലിയ കൊള്ളക്കാരനാണോ ? അദ്ദേഹത്തെ ഒരു മിനിറ്റ് നേരമേ കണ്ടിട്ടുള്ളു. ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ വക്കീലന്മാര്‍ ജാമ്യത്തിന് എന്തിനാണ് ഹൈക്കോടതിയിലേക്ക് പോയത്.
സെഷന്‍ കോടതിയില്‍ കൊടുത്താല്‍ പോരായിരുന്നോ? കോടതിയില്‍ പൊലീസ് മാറി മാറി റിപ്പോര്‍ട്ട് കൊടുക്കുന്നു. ഒരു ദിവസം കൊടുത്ത റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് എനിക്ക് വിഷമം തോന്നിയത്. ഈ സിനിമാ നടിയെ ഡല്‍ഹിയില്‍ കൊല ചെയ്യപ്പെട്ട നിര്‍ഭയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്ന്. എന്ത് മര്യാദകേടാണ് പോലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി. പൊലീസ് കൊടുത്ത ഈ കേസ് ട്രയല്‍ കോടതിയിലേക്ക് വരുമ്പോള്‍ നിര്‍ഭയേക്കാള്‍ ക്രൂരമായി എങ്ങനെയാണ് പീഡിപ്പിച്ചെതെന്ന് ഉത്തരം പറയേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഈ സുനി ഉള്‍പ്പെടെ രക്ഷപ്പെടും. സുനിയെപ്പോലും രക്ഷപെടുത്താന്‍ വേണ്ടി പൊലീസ് നടത്തുന്ന കള്ളക്കളിയാണ് എന്നാണു എനിക്ക് തോന്നുന്നത് എന്ന് പി സി പറയുന്നു.
ഞാന്‍ ഈ കേരളത്തിലെ പൊതുപ്രവര്‍ത്തകനാണ്. ആത്മാര്‍ഥമായി പൊതുജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്. ശരിക്കുവേണ്ടി എവിടം വരെ പോകാനും ഞാന്‍ തയാറാണ്. ദൈവം സാക്ഷിയാക്കി പറയാം ദിലീപുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ല. 85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അതില്‍ എനിക്ക് സങ്കടമുണ്ട്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട് പോലും ഞാന്‍ പറഞ്ഞിട്ടില്ല. അതുപോലെ മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരിപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ ആയിരുന്നു.
പക്ഷേ വേര്‍പിരിഞ്ഞ ശേഷം മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. എന്തുകൊണ്ടാണ് ആ കുട്ടി മഞ്ജുവിനൊപ്പം പോകാത്തത്. എതും മഞ്ജു പ്രസവിച്ച മകള്‍. ഇപ്പോള്‍ മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനേയും പിസി ജോര്‍ജ് സംശയമുനയില്‍ നിര്‍ത്തുകയാണ്. എക്സിബിറ്റേഴ്സ് അസ്സോസ്സിയേഷന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് റൂറല്‍ എസ്പി ഉള്‍പ്പെടെ ഉള്ളവരാണ് ചോദ്യം ചെയ്തത്. സംഘത്തിലെ ഒരു ഐജിക്ക് അക്കാര്യത്തില്‍ യോജിപ്പില്ലായിരുന്നു. ഈ വിയോജിപ്പ് ഐജി, സെന്‍കുമാറിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് 13 മണിക്കൂറിന് ശേഷം ദിലീപിനെ വിട്ടയച്ചതെന്നും പിസി ജോര്‍ജ് പറയുന്നു. പിറ്റേന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തെരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ട് സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കി. ഇപ്പോള്‍ ദിലീപിന് എതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എഡിജിപി സന്ധ്യയാണ് എന്നും പിസി ജോര്‍ജ് പറയുന്നു. സന്ധ്യയും മഞ്ജുവും തമ്മില്‍ അഭേദ്യമായ അവിഹിത ബന്ധം ഉണ്ട്. ഇവര്‍ മാത്രമല്ല സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പിസി പറയുന്നു.
ദിലീപിന് ജാമ്യം കിട്ടണം എന്നാണ് താന്‍ ആഗ്രഹിച്ചത്. അത് കിട്ടി. ജാമ്യം കിട്ടിയ അന്ന് രാത്രി രണ്ട് മണിക്ക് നാദിര്‍ഷ തന്നെ ഫോണില്‍ വിളിച്ചു. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് നാദിര്‍ഷ. കേരള കോണ്‍ഗ്രസ്സില്‍ ഉള്ള സമയത്ത് ജോസഫിന്റെ സുഹൃത്തായിരുന്നു നാദിര്‍ഷ. അദ്ദേഹം നല്ല കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നാണ് നാദിര്‍ഷ പറഞ്ഞത്. തന്നോട് സംസാരിച്ചിട്ട് മാത്രമേ ഉറങ്ങൂ എന്നാണ് ദിലീപ് പറഞ്ഞത്. എങ്കില്‍ ഫോണ്‍ കൊടുത്തോളൂ എന്ന് താന്‍ പറഞ്ഞു. സംസാരിച്ചപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഖത്തോടെ പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. സന്തോഷവും വേണ്ട, ദുഖവും വേണ്ടെന്ന് താന്‍ ദിലീപിനോട് പറഞ്ഞു. ഇതെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ല എങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതെല്ലാം എഴുതി വെച്ചിട്ടുണ്ട്. അതാണ് നടക്കുന്നത് എന്നും താന്‍ ദിലീപിനോട് പറഞ്ഞു. ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് തിരികെ വരാനും താന്‍ ദിലീപിനോട് ആവശ്യപ്പെട്ടു. കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത് മുന്നോട്ട് പോകുമെന്ന് ദിലീപ് തന്നോട് പറഞ്ഞു.
ദിലീപ് കേസില്‍ പോലീസിനെതിരെയും പിസി വിമര്‍ശനം ആവര്‍ത്തിച്ചു. വിഷയത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തിനെയും പി സി ചോദ്യം ചെയ്യുന്നു. അതിനു ഉദാഹരണമായി നമ്പി നാരായണന്‍ എന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞനെ 1994 ല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ട സംഭവം പി സി ചൂണ്ടിക്കാട്ടി.നമ്പി നാരായണനെപ്പോലെ ഒരു വലിയ മനുഷ്യനെ കള്ളക്കേസുണ്ടാക്കി കുടുക്കിയ കേരള പൊലീസിനെക്കുറിച്ച് വലിയ മഹത്വം ആരും പറയണ്ട എന്നും പി സി പറയുന്നു.