‘അച്ഛനെന്നെ ചവിട്ടുകയും,അടിക്കുകയുമൊക്കെ ചെയ്യുന്നു; ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കാം’ ഹാദിയയുടെ വീഡിയോ പുറത്ത്

മാതാപിതാക്കളുടെ സമ്മതം കൂടാതെ മതം മാറി വിവാഹം കഴിച്ചതിന്, കോടതി വിവാഹം അസാധുവാക്കിയതിനെത്തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടു. ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായും ഹാദിയ വീഡിയോയില്‍ പറയുന്നുണ്ട്.അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതായും വീഡിയോയിലുണ്ട്.

മാതാപിതാക്കളൊപ്പം വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുണ്ടെന്ന് നേരത്തെതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ മാസം 24 നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് കോടതി മാതാപിതാക്കളുടെ സംരക്ഷണത്തിലയച്ചത്.

വീട്ടു തടങ്കലില്‍ക്കഴിയുന്ന ഹാദിയക്ക് ശാരീരികവും മാനസികവുമായി പീഡനങ്ങളേല്‍ക്കുന്നുണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വര്‍ഗീയ വിവാദം ഉണ്ടാകുമെന്നതിനാല്‍ ബാക്കി ഭാഗം പുറത്തുവിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ മുപ്പതിന് കോടതി പരിഗണിക്കുന്നതിനാലാണ് ഇപ്പോള്‍ വീഡിയോ പുറത്ത് വിടുന്നതെന്നും രാഹുല്‍ അറിയിച്ചു.