നാളെയും മറ്റന്നാളും നഗരത്തില്‍ ഗതാഗതനിയന്ത്രണം; ഗതാഗത ക്രമീകരണം ഇങ്ങനെ:
രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ടെക്‌നോസിറ്റി സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് നാളെയും മറ്റന്നാളും നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി, നാളെയും മറ്റന്നാളും എയര്‍ പോര്‍ട്ടിലേക് വരുന്ന യാത്രക്കാര്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 2.50നു വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി 3.30നു പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യമന്ദിരത്തിനു തറക്കല്ലിട്ട് തുടക്കം കുറിക്കും. അതുകഴിഞ്ഞു 5.50നു വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന. 6 മണിക്ക് നഗരസഭ ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണം. രാത്രി 8 ന് ഗവര്‍ണറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും, തുടര്‍ന്ന് രാജ്ഭവനില്‍ തങ്ങുന്ന രാഷ്ട്രപതി പിറ്റേന്ന് 9.45നു കൊച്ചിയിലേക്കു തിരിക്കും.
നാളെയുള്ള ഗതാഗത ക്രമീകരണം ഇങ്ങനെ:
ഉച്ചയ്ക്ക് ഒന്നു മുതല്‍ ആറു വരെ വിമാനത്താവളം, ഓള്‍സെയിന്റ്‌സ്, ചാക്ക, വെണ്‍പാലവട്ടം, ആക്കുളം, കുഴിവിള, മുക്കോലയ്ക്കല്‍, ആറ്റിന്‍കുഴി, ടെക്‌നോപാര്‍ക്ക്, കഴക്കൂട്ടം, വെട്ടുറോഡ്, പള്ളിപ്പുറം, മംഗലപുരം വരെയുള്ള റോഡില്‍ ഗതാഗത-പാര്‍ക്കിങ് നിയന്ത്രണം.
വൈകിട്ട് നാലു മുതല്‍ എട്ടു വരെ പേട്ട, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷിമണ്ഡപം, ആര്‍ആര്‍ ലാംപ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവന്‍, കവടിയാര്‍ വരെയും കവടിയാര്‍, രാജ്ഭവന്‍, വെള്ളയമ്പലം, വഴുതയ്ക്കാട് വരെയും ഗതാഗത-പാര്‍ക്കിങ് നിയന്ത്രണം.
പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫോണ്‍: 0471- 2558731, 2558732.