റഫറി ചതിച്ചാശാനേ.. ആ ഗോള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ സ്‌പെയിന്‍ ഫൈനലിലെത്തില്ലായിരുന്നു. മാലിക്ക് നഷ്ട്ടമായ ഗോളിനെച്ചൊല്ലി വിവാദം മുറുകുന്നു
മുംബൈ: അണ്ടര്‍ 17 ലോകകപ്പ് രണ്ടാം സെമിഫൈനലായആഫ്രിക്കന്‍ കരുത്തരായ മാലിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തൊപ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍ കടന്നെങ്കിലും ഏറെ ചര്‍ച്ചയായത് മാലിക്ക് നിഷേധിക്കപ്പെട്ട അത്യഗ്രനൊരു ഗോളായിരുന്നു.
മുംബൈ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20ന് സ്‌പെയിന്‍ മുന്നിട്ടു നില്‍ക്കവെയായിരുന്നു അത്. മത്സരത്തിന്റെ 61ാം മിനിറ്റില്‍ മാലിയുടെ ചീക്ക് ഡൗകോറെയുടെ ഒരു ലോങ് റേഞ്ച് പവര്‍ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ആല്‍വെറോ ഫെര്‍ണാണ്ടസിനേയും കടന്ന് ഗോള്‍ ലൈന്‍ കടന്നതാണ്. ക്രോസ് ബാറിലിടിച്ച് ഗോള്‍വര കടന്ന ശേഷമാണ് ബോള് ഉയര്‍ന്നു പൊങ്ങിയെത്തിയത്.
എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. അതേസമയം പന്ത് ഗോള്‍?ലൈന്‍ കടന്നതായി ടി.വി.റീപ്ലേകളില്‍ വ്യക്തമായിരുന്നു. അത് ഗോള്‍ അനുവദിച്ചിരുന്നുവെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. കൂടാതെ ടൂര്‍ണമെന്റിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകുമായിരുന്നു അത്.അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കാത്തതും മാലിക്ക് വിനയായി. ടി.വി.റീപ്ലേകളില്‍ പന്ത് ഗോള്‍ലൈന്‍ കടന്നെന്ന് കാണിച്ചതോടെ മത്സരത്തിനിടെ മലി ടീം ഒഫീഷ്യലുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. റഫറിയെ രൂക്ഷമായി വിമര്‍ശിച്ച ടീം അസിസ്റ്റന്റ് കോച്ചിന് മഞ്ഞകാര്‍ഡും ലഭിച്ചു.
സംഭവം വിവാദമായതോടെ ഫിഫക്കെതിരെയും സംഘാടകര്‍ക്കെതിരെയും നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇത്തരം സുപ്രധാന ടൂര്‍ണമെന്റില്‍ എന്തുകൊണ്ട് ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. 2016 മുതല്‍ ഫിഫ ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ച് വരുന്നുണ്ട്.