യുവാക്കളെ അമ്പരപ്പിച്ചുകൊണ്ട് ഹോണ്ടയുടെ ‘നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍’ ഉടന്‍ എത്തുന്നു
നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. ബൈക്ക് പ്രേമികള്‍ക്ക് അത്യാകര്‍ഷകമായ ഡിസൈനിലാണ് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. പരിചയ സമ്പത്തും, ബൈക്ക് യാത്ര സിരിയസായി കാണുന്ന മുതിര്‍ന്ന റൈഡര്‍മാരെയും ലക്ഷ്യമിട്ടാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹാണ്ടയുടെ പുതുതലമുറ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുകളുടെ തുടക്കമാണ് നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ എന്ന് കമ്പനി പറയുന്നു.
തടിച്ചുരുണ്ട ഫ്രണ്ട് ഫോര്‍ക്കുകള്‍, വീതിയേറിയ അഗ്രസീവ് ഫ്‌ളാറ്റ് ഹാന്‍ഡില്‍ബാര്‍, ക്രോം ഫിനിഷ് നേടിയ എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ആധുനിക ലുക്കും നിയോ സ്‌പോര്‍ട്‌സ് കഫെ റേസര്‍ കൈവരിക്കുന്നുണ്ട്. കൂടാതെ വലുപ്പമേറിയ റെഡ് ഫ്യൂവല്‍ ടാങ്കും, ഫ്‌ളോട്ടിംഗ് സീറ്റ് റെന്‍ഡറുകളും മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം ലുക്കിന് കരുത്ത് പകരുന്നു. എല്‍ ഇ ഡി ഹെഡ്‌ലൈറ്റ് റിങ്ങും, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, 4-1 എക്‌സ്‌ഹോസ്റ്റ് സെറ്റപ്പും നിയോ സ്‌പോര്‍ട്‌സ് കഫെ റേസറിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.