ബി ജെ പി മന്ത്രിക്ക് എതിരെ സെക്സ് ടേപ്പുകള്‍ പുറത്തുവിടാനിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഛത്തീസ് ഗഢ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മൂതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്ന വിനോദ് വര്‍മ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ അംഗം കൂടിയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ഗാസിയാബാദിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെയുള്ള അന്വേഷണാത്മക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള നീക്കങ്ങള്‍ക്കിടെയാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യം കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗമായ വിനോദ് വര്‍മയ്ക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചാര്‍ജുകളാണ് ചുമത്തിയിട്ടുള്ളത്.

ഛത്തീസ്ഡഡ് പിഡബ്ല്യൂഡി മന്ത്രി രാജേഷ് കുമാറിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. മന്ത്രിയുടെ 100 ഓളം സെക്സ് ടേപ്പുകള്‍ തന്‍റെ പക്കലുണ്ടെന്നും പണം നല്‍കിയാല്‍ കൈമാറാമെന്നും കാണിച്ച് മന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിനോദ് വര്‍മയുടെ വീട്ടില്‍‌ പോലീസ് നടത്തിയ തിരച്ചിലില്‍ സെക്സ് ടേപ്പുകള്‍ അടങ്ങിയ 500 സിഡികള്‍ കണ്ടെടുത്തതായി ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സിഡികളുടെ കോപ്പികള്‍ വിനോദ് സൂക്ഷിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരമില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് വഖേലുമായി ബന്ധമുള്ളയാളാണ് വിനോദ് വര്‍മയെന്നും ബിജെപി സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ വഖേല ഇക്കാര്യം നിരസിച്ചിട്ടുണ്ട്. എഡിറ്റേഴ്സ് ഗ്വില്‍ഡില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ബിബിസി പുറമേ പല മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിക്കെതിരേ സിഡി നിര്‍മിച്ചതില്‍ വിനോദ് ശര്‍മയ്‌ക്കെതിരേ മന്ത്രിയുടെ ഒരു സഹായിയുടെ പരാതിയുണ്ടായിരുന്നതായി വിനോദ് ശര്‍മയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.