ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഒക്കത്തുള്ള, ഈ കുഞ്ഞ് സുന്ദരി വാവ ആരാണ്; ആരാധകരിപ്പോള്‍ കത്രീനയ്ക്ക് പിറകെ

ബോളിവുഡിലെ വിലപിടിച്ച താരങ്ങളിലൊരാളാണ് കത്രീന കൈഫ്. കത്രീനയുടെ കൃത്രിമത്വമില്ലാത്ത സൗന്ദര്യത്തിനും ആരാധകേരെയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ വീഡിയോ ആയും, ഫോട്ടോകളായും സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും കത്രീന പങ്കുവക്കാറുണ്ട്.

ഗ്രീസില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോയ കത്രീനയുടെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്ക് വച്ചത്. ഒക്കത്തൊരു കൊച്ചു കുഞ്ഞിനേയും വച്ച് വിമാനത്താവളത്തിലെ ഷോപ്പിംഗ് മാളില്‍ കളിപ്പാട്ടങ്ങള്‍ തിരയുന്ന കത്രീനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

#tigerzindahai #dairies #airport @katrinakaif #baby rocky #who is cuter?

A post shared by ali (@aliabbaszafar) on

കുഞ്ഞിനെ കളിപ്പാട്ടം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നുമുണ്ട് കത്രീന. ഇതില്‍ ആരാണ് ഏറ്റവും ക്യൂട്ട് എന്ന ക്യാപ്ഷനോടെയാണ് അലി അബ്ബാസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും ആ കുഞ്ഞാറാണ് എന്ന് കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ആരാധകരിപ്പോള്‍ .