കൊലയാളി ഗെയിം ബ്ലൂ വെയിലിനു ശേഷം ഭീതി പടര്‍ത്തി മറ്റൊരു ഗെയിം കൂടി; ഇത് ’48 മണിക്കൂര്‍ മിസിങ് ചലഞ്ച്’
നിരവധി കൗമാരക്കാരുടെ ജീവന്‍ കവര്‍ന്ന ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയിമിന് പിന്നാലെ മറ്റൊരു ഗെയിംകൂടി എത്തുന്നു. 48 മണിക്കൂര്‍ മിസിങ് ചലഞ്ച് എന്നറിയപ്പെടുന്ന ഗെയിം ചലഞ്ചാണ് അയര്‍ലണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത. 48 മണിക്കൂര്‍ നേരത്തേയ്ക്ക് ആരോടും പറയാതെ ഒളിവില്‍ പോകുക എന്നതാണ് ഈ ഗെയിമിലെ ചലഞ്ച്.
ഈ സമയത്തിനിടെ പരിഭ്രാന്തരായ സുഹൃത്തുക്കളും ബന്ധുക്കളും പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെയും അയയ്ക്കുന്ന മെസേജുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരാര്‍ഥിയുടെ സ്‌കോര്‍ നിര്‍ണ്ണയിക്കുക. ഏതെങ്കിലും കുട്ടികള്‍ ഈ അപകടം പിടിച്ച കളിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നു ഉറപ്പായിട്ടില്ലെങ്കിലും സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത അയര്‍ലന്‍ഡുകാരിയായ സ്ത്രീയാണ് തന്റെ 12 വയസ്സുകാരിയായ മകള്‍ ഈ ഗെയിം കളിച്ചുവെന്നും കുറച്ച് നേരത്തേക്ക് മകളെ കാണാതായി എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇതേ ചലഞ്ചിന്റെ ഭാഗമെന്ന് സംശയിക്കത്ത രീതിയില്‍ മറ്റു ചില കുട്ടികളെയും വീട്ടില്‍ നിന്നു കാണാതാകുകയും പിന്നീട് തനിയെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.