പുത്തന്‍ പുതു എസ് യു വി യില്‍ പശുവിനെ കടത്ത്; ഗോസംരക്ഷകര്‍ ജീവന്‍ വരെയെടുതേക്കാം; വഴിയില്‍ ട്വിസ്റ്റ്

രാജസ്ഥാനിലാണ് ഒരുകൂട്ടര്‍ പശുവിനെ പുത്തന്‍ പുതു എസ് യു വി യിലാണ് കടത്താന്‍ ശ്രമിച്ചത്. ഗോവധം നിരോധിച്ചിട്ടുളള സംസ്ഥാനം കൂടിയാണ് രാജസ്ഥാന്‍. പശുവിനെ കൊണ്ടു പോകുന്നതു കണ്ടാല്‍ രാജസ്ഥാനില്‍ പുലിവാലാണ്. ഗോസംരക്ഷകര്‍ ജീവന്‍ വരെയെടുതേക്കാം. ഈ സാഹചര്യത്തിലാണ് പശുകടത്തലിന് നൂതന മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരാകുന്നത്.

തുറന്ന വലിയ വാഹനങ്ങളിലായിരുന്നു മുമ്പൊക്കെ പശുക്കളെ കൊണ്ടു പോയിരുന്നത്. ഇന്നിപ്പോള്‍ അങ്ങിനെ കൊണ്ടു പോയാല്‍ ഗോസംരക്ഷകര്‍ ജീവനെടുക്കും. അതുകൊണ്ട് പലവഴികളും പശുവിനെ കടത്തുന്നവര്‍ പരീക്ഷിക്കുന്നു. അത്തരത്തില്‍ എക്‌സ് യൂ വി പോലൊരു ആഡംബരകാരില്‍ പശുക്കളെ കടത്തുമെന്ന് ആരും പ്രതീക്ഷിക്കില്ല അതും വിവാഹത്തിലേതു പോലെ അലങ്കരിച്ചാണ് വാഹനം കൊണ്ടു പോയത്. എന്നിട്ടും ഏജന്റിന് പണികിട്ടി.

പശുക്കള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി വാഹനം മറിഞ്ഞു. മൂന്നു പശുക്കള്‍ ചത്തു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെടുക ആയിരുന്നു. എന്നാല്‍ പോലീസിനെ വിളിച് വിവരം അറിയിച്ചവര്‍ ആദ്യം വാഹനം മറിഞ്ഞ് മുന്ന് പേര്‍ മരിച്ചു എന്നാണ് അറിയിച്ചത്. സംഭവസ്ഥലം നേരില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പൊലീസിന് സത്യം മനസിലായത്.