അണ്ടര്‍ 17 വേള്‍ഡ് കപ്പ്;കേരളത്തിന് ഫിഫയുടെ അഭിനന്ദനം, കാണികളുടെ പിന്തുണ അതിശയിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെ അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിനായി കേരളം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായി ഹാവിയര്‍ അറിയിച്ചു.
മത്സരങ്ങള്‍ കാണാനെത്തിയ കാണികളുടെ പിന്തുണ അതിശയിപ്പിച്ചതായും ഹാവിയര്‍ സര്‍ക്കാരിനയച്ച കത്തില്‍ പറഞ്ഞു. മികച്ച സംഘാടനത്തില്‍, ജി’സി’ഡി’എയേയും, കേരള ഗവര്‍മെന്റിനേയും അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നതായും കായിക മന്ത്രി എ’സി മൊയ്തീന്‍ പറഞ്ഞു
5 ദിവസങ്ങളിലായി 8 മത്സരങ്ങളാണ് കൊച്ചിയില്‍ നടന്നത്. മത്സരങ്ങളോട് നല്ല പ്രതികരണമാണ് കാണികള്‍ നല്‍കിയത്. 50 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഈ മത്സരങ്ങള്‍ക്ക് നല്‍കിയത്.സ്റ്റേഡിയവും ഗ്രൗണ്ടും മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ടീമുകളില്‍ നിന്ന് ലഭിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.