സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് സൂര്യയുടെ പുതിയ ഗാനം; പുറത്തിറങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ പ്രതികരണം
‘സൊടക് മേലെ സൊടക് പോടുത്
എന്‍ വിരലു വന്ത് നടു തെരുവില്‍ നിന്ന്…’
ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന സൂര്യയുടെ പാട്ടായിരുന്നു ‘സൊടക് മേലെ സൊടക് പോടുത്’ പാട്ട് കേട്ടിരിക്കുന്ന ആളുകളെ ഇളക്കി മറിക്കാന്‍ പോവുന്ന ചടുലതാളമാണ് പാട്ടില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. അനിരുദ്ധിന്റെ നാടന്‍ ശൈലിയില്‍ പിറന്ന മറ്റൊരു കിടിലന്‍ പാട്ട് എന്ന് വേണമെങ്കില്‍ പറയാം.
സൂര്യ ഡാന്‍സ് പഠിക്കുന്ന ദൃശ്യങ്ങളും ആന്റണി ദാസന്‍ തിമിര്‍ത്ത് പാടുന്നതും മറ്റുമാണ് ഗാനത്തില്‍ കടന്നു വരുന്നത്. സൂര്യയും കലൈയരസനും സംഘവും പറയുന്ന ഡയലോഗുകളും പാട്ടിനിടയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ജിമിക്കി കമ്മലിനൊപ്പം ചുവടു വച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഷെറിനും അന്നയും പാട്ടില്‍ വന്നു പോകുന്നുണ്ട്.
‘താനാ സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിഗ്നേഷ് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിഗ്നേഷും മണി അമുധാവനും ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ കുറിച്ചിരിക്കുന്നത്. ഇതിനോടകം പതിനൊന്നു ലക്ഷത്തിലേറേ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു.