ഐ ഫോണ്‍ X ബുക്കിംഗ് ; ദേ വന്നു ദാ തീര്‍ന്നു

ഐ ഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഏറ്റവും പുതിയ മോഡല്‍ ആയ ഐ ഫോണ്‍ X ന്‍റെ ബുക്കിംഗ് ആണ് കണ്ണടച്ച് തീരുന്ന സമയം കൊണ്ട് കഴിഞ്ഞത്. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകളിലാണ് 12.30ന് ബുക്കിങ് ആരംഭിച്ചത്. രണ്ട് വെബ് സൈറ്റുകളിലും ഇപ്പോള്‍ ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണ് കാണിക്കുന്നത്. 89,000 രൂപയാണ് ഐ ഫോണ്‍ Xന്റെ ഇന്ത്യയിലെ വില. മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും നല്‍കിയത്. റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ ബാക്ക് ഓഫര്‍ ആമസോണ്‍ നല്‍കിയപ്പോള്‍ ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നു. കൂടാതെ ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക. അതേസമയം സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ടുസൈറ്റുകളും നല്‍കി.